ഇന്ത്യയില്‍ നിന്നു 17 കേന്ദ്രങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് സെയില്‍ പ്രഖ്യാപിച്ച് സ്‌കൂട്ട്

തിരുവനന്തപുരം: സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ ലോ കോസ്റ്റ് സബ്‌സിഡിയറിയായ സ്‌കൂട്ട് മെയ് 16 മുതല്‍ 20 വരെ നെറ്റ് വര്‍ക് സെയില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം തുടങ്ങിയിടങ്ങളിലെ യാത്രക്കാര്‍ക്ക് ദക്ഷിണ പൂര്‍വ്വേഷ്യയിലേയും പൂര്‍വ്വേഷ്യയിലേയും 17 കേന്ദ്രങ്ങളിലേക്ക് 6200 രൂപ മുതല്‍ തുടങ്ങുന്ന നിരക്കുകളില്‍ പറക്കാനാവും.

2023 ആഗസ്റ്റ് 31 വരെ സ്‌കൂട്ടിന്റെ നെറ്റ്‌വര്‍ക്കില്‍പെട്ട ജപ്പാന്‍, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം.

ഇന്ത്യയില്‍ നിന്നു നേരിട്ടു ഫ്‌ളൈറ്റുകള്‍ ഉള്ളവയ്ക്കു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സിംഗപൂര്‍ വഴിയുള്ള യാത്രകളും തെരഞ്ഞെടുക്കാം. സ്‌കൂട്ട് പ്ലസില്‍ കൂടുതല്‍ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News