ഇന്ത്യന്‍-അമേരിക്കന്‍ സുനിൽ കുമാറിനെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി നിയമിച്ചു

മാസച്യുസറ്റ്സ്: ഇന്ത്യൻ അമേരിക്കൻ വംശജന്‍ സുനിൽ കുമാറിനെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി നിയമിച്ചു. 1852ലാണ് സ്വകാര്യ ഗവേഷണങ്ങൾക്കായുള്ള ഈ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രസിഡന്റാകുന്നത്.

ജോൺ ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റും പ്രിന്‍സിപ്പാളുമായ കുമാർ, 2023 ജൂലൈ ഒന്നിന് ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്റ് ആന്റണി പി മൊണാക്കോ വിരമിക്കുന്ന സ്ഥാനത്തേക്കാണ് കുമാറിന്റെ നിയമനം.

2016-ല്‍ ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ ഡീൻ ആയി പ്രവര്‍ത്തിച്ചിരുന്നു.

മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് എടുത്തു.

1996ൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിൽ നിന്നാണ് പിഎച്ച്ഡി ലഭിച്ചത്. പിന്നീട്, സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ അധ്യാപകനായി കരിയർ ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News