യുപിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ

ഉന്നാവോ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ഐസ്‌ക്രീം നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 60കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ദാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടി ഐസ്‌ക്രീം വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കാറിൽ വന്ന രണ്ടു പേര്‍ സമീപിച്ച് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. ഐസ് ക്രീം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ, അവർ വാങ്ങിത്തരാമെന്ന് പറഞ്ഞ് കാറിനുള്ളിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഇരുവരും ചേർന്ന് പെണ്‍കുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു.

ഏറെ സമയം കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ തുടങ്ങി. ശിവ് നഗർ പ്രദേശത്തിന് സമീപം അർദ്ധരാത്രിയോടെ അവർ കുട്ടിയെ കണ്ടെത്തുകയും വിവരങ്ങള്‍ വീട്ടുകാരോട് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു.

പെൺകുട്ടിയെ രക്ഷിതാക്കൾ ദഹി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പരാതി നൽകി.

തുടർന്ന്, 376 ഡി (കൂട്ടബലാത്സംഗം), 363 (തട്ടിക്കൊണ്ടുപോകൽ) 34 (പൊതു ഉദ്ദേശ്യം മുൻനിർത്തി നിരവധി ആളുകൾ ചെയ്ത പ്രവൃത്തികൾ) ഉൾപ്പെടെയുള്ള ഐപിസി വകുപ്പുകൾ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൂടാതെ, കുറ്റവാളികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു. വിവാഹപ്പന്തലും മറ്റും വാടാകയ്ക്ക് നല്‍കുന്ന അനില്‍ (6), സുഹൃത്ത് സുനിൽകുമാർ ഗൗതം (30) എന്നിവരാണ് അറസ്റ്റിലായത്.

Leave a Comment

More News