വൈക്കത്ത് വള്ളം മുങ്ങി നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

കോട്ടയം: വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്ത് വൈകീട്ട് അഞ്ച് മണിയോടെ വള്ളം മുങ്ങി നാലു വയസ്സുള്ള കുട്ടിയടക്കം രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.

Leave a Comment

More News