എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാണാതായതിനെ തുടർന്ന് രണ്ടുപേരെ സസ്പെൻഡ് ചെയ്തു

കോട്ടയം: എംജി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ രണ്ടുപേരെ സസ്പെന്‍ഡ്‌ ചെയ്യു. പ്രാഥമികാന്വേഷണത്തില്‍ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ്‌ ചെയ്തത്.

സര്‍ട്ടിഫിക്കറ്റ്‌ ഫോര്‍മാറ്റുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കണ്‍ട്രോളര്‍ ഡോ.സി.എം. ശ്രീജിത്ത്‌, വൈസ്‌ ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ എന്നിവര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. 54 ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം ചെയ്യാത്ത ഫോര്‍മാറ്റുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. സര്‍ട്ടിഫിക്കറ്റ്‌ നഷ്ടപ്പെട്ട വിഭാഗത്തിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റ്‌ വിഭാഗങ്ങളിലേക്ക്‌ മാറ്റും.

നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കും. കൂടാതെ, കാണാതായ 24 സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുകയും അവയുടെ സീരിയല്‍ നമ്പറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സര്‍വകലാശാല ഇതുവരെ
സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട്‌ രജിസ്ട്രാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്‌ അയക്കുമെന്നും വൈസ്‌ ചാന്‍സലര്‍ അറിയിച്ചു.

എംജി സര്‍വകലാശാലയില്‍ നിന്ന്‌ 154 ഒപ്പിടാത്ത സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായിട്ടുണ്ട്. ഇതില്‍ 100 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടുന്നു. അഞ്ച്‌ മാസം മുമ്പ്‌ 100 യുജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായിരുന്നു. ഒരാഴ്ച മുമ്പ്‌ 54 പിജി സര്‍ട്ടിഫിക്കറ്റുകളും കാണാതായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News