ജില്ലാ ആശുപത്രിയിൽ നിന്ന് പത്ത് മൂർഖൻ പാമ്പുകളെ പിടികൂടി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പാമ്പുകളെ കണ്ടതിനെ തുടര്‍ന്ന്‌ പരിഭ്രാന്തി പരത്തി. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനിടെ പത്ത്‌ മൂര്‍ഖന്‍ പാമ്പുകളെയാണ്‌ പിടികൂടിയത്‌. സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും തൊട്ടടുത്ത വരാന്തയില്‍ നിന്നുമാണ്‌ പാമ്പുകളെ
പിടികൂടിയത്‌. ഇതോടെ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം അടച്ചിട്ടിരിക്കുകയാണ്‌.

ആശുപത്രി ജീവനക്കാരും ജില്ലാ ട്രോമാ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ്‌ പാമ്പുകളെ പിടികൂടിയത്‌. എട്ട്‌ രോഗികളാണ്‌ അന്ന്‌
ശസ്ത്രക്രിയാ വാര്‍ഡില്‍ ഉണ്ടായിരുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. പാമ്പിന്റെ മാളമുണ്ടെന്ന്‌ ഒരു ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തതിനെത്തുടര്‍ന്ന് അവ അടയ്ക്കാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

ശസ്ത്രക്രിയാ വിഭാഗത്തില്‍ നിന്ന്‌ രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്ക്‌ മാറ്റി. ശസ്ത്രക്രിയാ വാര്‍ഡിന്റെ പിന്‍ഭാഗം കുറ്റിക്കാടുകളാല്‍ മൂടപ്പെട്ടിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News