പോലീസ് കസ്റ്റഡിയിൽ അസ്വസ്ഥത സൃഷ്ടിച്ച് വിദ്യ; കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ്‌ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ കെ വിദ്യയ്ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ പാലക്കാട്‌ ഡിവൈഎസ്പി ഓഫീസില്‍ നിന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട്‌
സ്ഥലത്തെത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യ രണ്ടു ദിവസത്തെ
പോലീസ് കസ്റ്റഡിയിലാണ്‌. നാളെ കോടതിയില്‍ ഹാജരാക്കണം. ഇവരുടെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും.

അതേസമയം, വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന്‌ അഗളി പൊലീസ്‌ വ്യക്തമാക്കി. വിദ്യയുടേത്‌ ഗുരുതര കുറ്റകൃത്യമല്ലെന്നാണ്‌ പൊലീസിന്റെ വിശദീകരണം. വിദ്യ ഒളിവില്‍ പോയിട്ടില്ലെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍
പറഞ്ഞു. മാധ്യമങ്ങളെയും പൊതുജനങ്ങളെയും തൃപ്തിപ്പെടുത്താനാണ്‌ വിദ്യയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യിരിക്കുന്നത്‌. മുന്‍ എസ്‌എഫ്‌ഐ നേതാവായതിനാല്‍ മാത്രമാണ്‌ വിദ്യ വേട്ടയാടപ്പെടുന്നതെന്ന്‌ അഭിഭാഷകന്‍ പറഞ്ഞു.

Leave a Comment

More News