2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ഹോം സ്റ്റേയ്ക്ക് ലൈസന്‍സ്‌ നല്‍കിയതിന്‌ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ജെ. ഹാരിസ്‌ കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് പറഞ്ഞു.

പുന്നമട ഫിനിഷിംഗ്‌ പോയിന്റിന്‌ സമീപത്ത്‌ വെച്ചാണ്‌ ഹാരിസിനെ വിജിലന്‍സ്‌ പിടികൂടിയത്‌. ആലപ്പുഴ സ്വദേശി യു മണിയില്‍ നിന്നാണ്‌ ഹാരിസ്‌ കൈക്കൂലി വാങ്ങിയത്‌. ഹോം സ്റ്റേയ്ക്ക് ലൈസന്‍സ്‌ നല്‍കുന്നതിന്‌ 10,000 രൂപയാണ് ഹാരിസ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ്‌ മാണി വിജിലന്‍സില്‍ പരാതി നല്‍കിയത്‌. വെള്ളിയാഴ്ച രാവിലെ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആദ്യ ഗഡുവായ 2000 രൂപ വാങ്ങുന്നതിനിടെ ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Comment

More News