ദുൽഖറിന്റെ കൊത്തയിലെ താരങ്ങളുടെ വരവറിയിച്ച് ഗംഭീര മോഷൻ പോസ്റ്റർ റിലീസായി

കിംഗ്‌ ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള അന്നൗൺസ്‌മെന്റിനു പിന്നാലെ വമ്പൻ അപ്ഡേറ്റുകളാണ് കിംഗ് ഓഫ് കൊത്ത ടീം പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷൻ പോസ്റ്ററിൽ കൊത്തയിലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതിയിലുള്ള വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച്‌ തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായി  കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. താരനിര കൊണ്ട് സമ്പന്നമായ കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്‌.കൊത്തയിലെ രാജാവിന്റെ വരവറിയിച്ച് ജൂൺ 28ന് ചിത്രത്തിന്റെ ടീസർ റിലീസാകും.
ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വേഫേറെർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.
motion poster link
Print Friendly, PDF & Email

Leave a Comment

More News