ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണം: ഹൈക്കോടതി

കൊച്ചി: സ്കൂളുകളിലും കോളേജുകളിലും ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ഗാരവമായി ആലോചിക്കണമെന്ന്‌ ഹൈക്കോടതി. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്‌ പഠിക്കാന്‍ ആവശ്യമെങ്കില്‍ സമിതി രൂപീകരിക്കാനും ഉത്തരവായി. പെണ്‍കുട്ടിയുടെ പിതാവ്‌ നല്‍കിയ ഹര്‍ജിയില്‍ സഹോദരനാല്‍ ഗര്‍ഭം ധരിച്ച 15 വയസ്സുകാരിക്ക്‌ എട്ട്‌ മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. അബോര്‍ഷന്‍ നടപടികളുടെ റിപ്പോര്‍ട്ട്‌ ഹാജരാക്കിയ ശേഷം ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്‌ ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്‌. ഉത്തരവിന്റെ പകര്‍പ്പ്‌ ചീഫ്‌ സെക്രട്ടറിക്ക്‌ നല്‍കാനും നിര്‍ദേശിച്ചിടുണ്ട്‌.

പ്രായപൂര്‍ത്തിയാകാത്തവരെ ഇന്‍റര്‍നെറ്റിന്‌ മുന്നിലേക്ക് നയിക്കാന്‍ സംവിധാനമില്ലെന്ന വസ്തുത പരിഗണിച്ച്‌ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന്‌ സിംഗിള്‍ ബെഞ്ച്‌ വ്യക്തമാക്കി.

മെയ് 22-ലെ ഉത്തരവു പ്രകാരം പൂര്‍ണവളര്‍ച്ചയെത്തിയതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ പുറത്തെടുത്തതായും ശിശുക്ഷേമ സമിതിക്ക്‌ കൈമാറിയതായും അധികൃതര്‍ വൃക്തമാക്കി.

കണ്ണീരോടെ മാത്രമേ ഒരച്ഛന് ഇത്തരമൊരു ഹരജിയില്‍ ഒപ്പിടാനാവൂ എന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടു. “പെണ്‍കുട്ടിയുടെ അവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. സമൂഹം മുഴുവന്‍ ഈ ദുരന്തത്തിന്‌ ഉത്തരവാദികളാണ്‌. ലൈംഗിക
അറിവില്ലായ്മയാണ്  ഇത്തരം പ്രശ്നങ്ങള്‍ക്ക്‌ കാരണം”, കോടതി പറഞ്ഞു.

Leave a Comment

More News