കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അറ്റാച്ച്മെന്റ് നടപടികൾക്ക് രണ്ട് മാസത്തേക്ക് സ്റ്റേ

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌ കേസിലെ പ്രതികള്‍ സഹകരണ വകുപ്പ്‌ സെക്രട്ടറിക്ക് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്‌ അറ്റാച്ച്മെന്റ്‌ നടപടികള്‍ ഹൈക്കോടതി രണ്ട്‌ മാസത്തേക്ക്‌ സ്റ്റേ ചെയ്തു. മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗം ജോസ്‌ ചക്രംപുള്ളി എന്നിവര്‍ക്ക്‌ നേരത്തെ സ്റ്റേ നല്‍കിയിരുന്നു. ബാക്കിയുള്ളവര്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌. പ്രതികള്‍ക്ക്‌ പറയാനുള്ളത്‌ കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും.

അതേസമയം, പ്രതികളായ മുന്‍ മാനേജര്‍ ബിജു കരീം, മുന്‍ കമ്മീഷന്‍ ഏജന്റ്‌ ബിജോയ്‌ എന്നിവരുടെ വീടുകളില്‍ നിന്ന്‌ വീട്ടുപകരണങ്ങള്‍ റവന്യൂ റിക്കവറി വകുപ്പ്‌ കണ്ടുകെട്ടി. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ബിജു കരീമിന്റെ വീട്ടില്‍ നിന്ന്‌ ഒഴിയാന്‍ കഴിഞ്ഞില്ല. ഇവരെ മാറ്റാനുള്ള നോട്ടീസിന്മേല്‍ ആര്‍ഡിഒ ഹിയറിംഗ് നടത്താനിരിക്കെയാണ്‌ ജപ്തി നടപടി മുഴുവന്‍ തടഞ്ഞത്‌.

ജപ്തി ചെയ്യാന്‍ ജോയിന്റ്‌ രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാരില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക്‌ നിശ്ചിത സമയപരിധിയുണ്ട്‌. ഈ മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന്‌ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്‌. സഹകരണ വകുപ്പ്‌ ജോയിന്റ്‌ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരില്‍ നിന്നായി 125.84 കോടി രൂപ പിടിച്ചെടുത്തു. പ്രതികളില്‍ രണ്ടുപേര്‍ മരിച്ചു. മുന്‍ സ്റ്റോര്‍ ജീവനക്കാരന്‍ കെ.എം. മോഹനനെ 4,449 രൂപ അടച്ച്‌ കുറ്റപത്രത്തില്‍ നിന്ന്‌ ഒഴിവാക്കിയതിനാല്‍ 22 പേര്‍ക്കെതിരെയാണ്‌ അറ്റാച്ച്മെന്റ്‌ നടപടി. മരിച്ചവരുടെ ആശ്രിതരെ സഹകരണ വകുപ്പ്‌ കക്ഷിയാക്കും

Leave a Comment

More News