കർദിനാൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഇഡി നോട്ടീസ് അയച്ചു

കൊച്ചി: എറണാകുളം അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കള്ളപ്പണം ഉപയോഗിച്ചെന്ന അന്വേഷണവുമായി ബന്ധപ്പെട്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി ഉള്‍പ്പെടെ അഞ്ച്‌ പേര്‍ക്ക്‌ എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്‌ അയച്ചതായി റിപ്പോര്‍ട്ട്. നോട്ടീസ്‌ ലഭിച്ചിട്ടില്ലെന്ന്‌ സീറോ മലബാര്‍ സഭ അറിയിച്ചു.

അതിരൂപതയുടെ അപ്പസ്തോലിക്‌ അഡ്മിനിസ്ട്രേറ്റര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ്‌ ജേക്കബ്‌ മാനന്തോടത്ത്‌, ഫിനാന്‍സ്‌ ഓഫീസര്‍ പോള്‍ മാടശ്ശേരി, ഓഡിറ്റര്‍ റോമിത്ത്‌ എന്നിവരോട്‌ ജൂലൈ 10-ന്‌ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ്‌ നിര്‍ദേശം.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിററതില്‍ കണക്കില്‍പ്പെടാത്ത 137 കോടി രൂപ ചെലവഴിച്ചതായി ആദായ നികുതി വകുപ്പ്‌ കണ്ടെത്തിയിരുന്നു. അഞ്ച്‌ കോടി രൂപ പിഴയും ഈടാക്കി. ഇടനിലക്കാരുടെ സഹായത്തോടെ നടത്തിയ ഇടപാടുകളില്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന്‌ ഇഡി അന്വേഷിക്കുന്നുണ്ട്‌.

Leave a Comment

More News