ഈദിന് മുമ്പേ ഫരീദാബാദിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ ഇറച്ചിക്കടകൾ അടപ്പിച്ചു

ന്യൂഡല്‍ഹി: ഈദുൽ ഫിത്വറിന് ദിവസങ്ങൾക്ക് മുമ്പ്, ഉടമകൾക്ക് രജിസ്റ്റർ ചെയ്ത ലൈസൻസ് ഇല്ലെന്ന് ആരോപിച്ച് വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദളിൻ്റെ പ്രവർത്തകർ ഹരിയാനയിലെ ഫരീദാബാദ് ടൗണിലെ ഇറച്ചിക്കടകൾ അടച്ചുപൂട്ടിച്ചു.

സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. പ്രദേശത്ത് അടച്ചിട്ടിരിക്കുന്ന നിരവധി ഇറച്ചിക്കടകളുടെ ഷട്ടറുകൾ ദൃശ്യങ്ങളിൽ കാണാം . ഇറച്ചി കടകളിൽ നിന്ന് ഇറച്ചിയുടെ ദുർഗന്ധം വമിക്കുന്നത് വഴിയാത്രക്കാരെ രോഗികളാക്കുന്നുവെന്ന് ബജ്‌റംഗ്ദൾ ഫരീദാബാദ് ജില്ലാ പ്രസിഡൻ്റ് ദീപക് ആസാദിൻ്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ആരോപിച്ചു.

“ഈ ഉടമകൾക്കൊന്നും ഇറച്ചിക്കട നടത്താനുള്ള ലൈസൻസ് രജിസ്റ്റർ ചെയ്തിട്ടില്ല. നിങ്ങൾക്ക് ലൈസൻസ് ഉണ്ടെങ്കിൽ, ഞങ്ങളെ കാണിക്കൂ. ഭരണകൂടം എന്താണ് ചെയ്യുന്നത്? എല്ലാ കടകളും അടച്ചിടണം. വാങ്ങാനായി തൂക്കിയ ഇറച്ചിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു. കടകള്‍ക്കടുത്തുകൂടെ കടന്നുപോകുമ്പോൾ പലർക്കും ഓക്കാനം വരുന്നു, ” ദീപക് ആസാദ് പറഞ്ഞു.

സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍, അവരാരും സ്ഥിതിഗതികളിൽ നടപടിയെടുത്തില്ല.

വീഡിയോയ്ക്ക് 2-3 ദിവസം പഴക്കമുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം കണ്ട പോലീസ് ഉദ്യോഗസ്ഥർ ബജ്‌റംഗ്ദൾ പ്രവർത്തകരെ സഹായിക്കുകയോ അനുസരിക്കുകയോ ചെയ്തിട്ടില്ലെന്ന് ബല്ലഭ്ഗഢിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) പറഞ്ഞു. സംഭവത്തിന് ഏകദേശം 2-3 ദിവസത്തെ പഴക്കമുണ്ട്. സെക്ടർ നാലിലെ ചൗള കോളനിയിലാണ് സംഭവം. ചൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിന് സമീപമാണ് മാംസക്കടകൾ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, “ഇതുവരെ ഞങ്ങൾക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല,” ഡിസിപി പറഞ്ഞു .

ഇതാദ്യമായല്ല വലതുപക്ഷ സംഘടനകൾ ഇറച്ചിക്കടകൾ പൂട്ടിക്കുന്നത്. 2021 ഒക്ടോബറിൽ, നവരാത്രി ഉത്സവത്തിന് മുന്നോടിയായി ഫരീദാബാദിലെ സെക്ടർ 23 പ്രദേശത്ത് സമാനമായ ഒരു സംഭവം നടന്നിരുന്നു.

https://twitter.com/HateDetectors/status/1777942466328433117

Print Friendly, PDF & Email

Leave a Comment

More News