കൊച്ചിയില്‍ നിന്ന് രണ്ടര കോടി രൂപയോളം പായയില്‍ കെട്ടി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ കേസ്; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഉപേക്ഷിച്ച് അന്വേഷണം നടത്തണം: വി ഡി സതീശൻ

ന്യൂഡല്‍ഹി: ദേശാഭിമാനി മുന്‍ എഡിറ്റോറിയല്‍ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ച്‌ അന്വേഷണം നടത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുക്കാന്‍ ഇനിയും താല്‍പര്യമുണ്ടോ? ഇരട്ടത്താപ്പ്‌ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെയാകെ ഞെട്ടിച്ച ഒരു വെളിപ്പെടുത്തലുണ്ടായി. വെളിപ്പെടുത്തല്‍ ഒരു ലളിതമായ വ്യക്തിയുടേതല്ല. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ കമ്മിറ്റി അംഗമായിരുന്ന ജി ശക്തിധരനാണ്‌ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്‌.

കലൂരിലെ ദേശാഭിമാനി ഓഫീസില്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പലരില്‍ നിന്നും പിരിച്ചെടുത്ത പണം പായയില്‍ കെട്ടി കാറില്‍ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. കാറില്‍ പിണറായി മന്ത്രിസഭയിലെ ഒരാള്‍ കൂടി ഉണ്ടായിരുന്നതായും വെളിപ്പെടുത്തി. രണ്ട്‌ കോടി മുപ്പത്തിയഞ്ച്‌ ലക്ഷം രൂപ കൊണ്ടുപോയി. തിരുവനന്തപുരത്ത്‌ 20 ലക്ഷം കൂടി സ്വീകരിച്ചതിന്റെ കണക്കും പുറത്ത്‌ വന്നിട്ടുണ്ട്‌. ഈ പണം എവിടെപ്പോയി? ആരാണ്‌ ഈ പണം നല്‍കിയത്‌? ഇത്‌ അന്വേഷിക്കണം. അന്വേഷിക്കാന്‍ ധൈര്യമുണ്ടോയെന്ന്‌ മുഖ്യമന്ത്രിയോട്‌ അദ്ദേഹം ചോദിച്ചു.

 

Leave a Comment

More News