ശക്തിധരന്റെ വെളിപ്പെടുത്തലില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നില്ല?: കെ സുധാകരൻ

കണ്ണൂര്‍: ദേശാഭിമാനി മുന്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട്‌ കേസെടുക്കുന്നില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്‍. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

ജി ശക്തിധരന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവുകള്‍ സഹിതമാണ് അദ്ദേഹം സംസാരിച്ചത്. ഇത്രയും വ്യക്തമായ ആരോപണമുണ്ടായിട്ടും നടപടിയുണ്ടായില്ല. വിഷയത്തില്‍ കോടതിയെ സമീപിക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍
പുരോഗമിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

“ഒരു ബാലനെ ഭീഷണിപ്പെടുത്തി പോലീസിന്‌ ലഭിച്ച മൊഴിയിലൂടെ സൃഷ്ടിച്ച 10 ലക്ഷം രുപയുടെ കേസാണ്‌ എനിക്കെതിരെ വിജിലന൯സ് അന്വേഷിക്കുന്നത്‌. എന്തുകൊണ്ടാണ്‌ ഇത്‌ അന്വേഷിക്കാത്തത്‌? 1500 കോടിയുടെ എസ്റ്റേറ്റ്‌ സമ്പാദിച്ചതായി സ്വപ്ന സുരേഷ്‌ ഉള്‍പ്പടെയുള്ളവര്‍ രേഖകള്‍ സഹിതം ആരോപിച്ചിട്ടും എന്തുകൊണ്ടാണ്‌ അന്വേഷിക്കാത്തത്‌?,” അദ്ദേഹം ചോദിച്ചു.

Leave a Comment

More News