കർശന നിയമത്തിന് പുല്ലുവില; ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടറെ ആക്രമിച്ച രണ്ടംഗ സംഘത്തെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ലോക ഡോക്ടേഴ്സ്‌ ദിനത്തില്‍ സാധാരണയായി ഡോകര്‍മാരുടെ ആഘോഷങ്ങളോ അഭിനന്ദങ്ങളോ
കാണാറുണ്ടെങ്കിലും കേരളത്തില്‍ രാവിലെ 1:30 ന്‌ ക്രുരതയോടെയാണ്‌ ദിനം ആരംഭിച്ചത്‌. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഹരീഷ്‌ മുഹമ്മദിനെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ ജോസ്സില്‍, റോഷന്‍ എന്നിവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യു. പിന്നീട് പുതിയ നിയമപ്രകാരം ഇരുവരെയും റിമാന്‍ഡ്‌ ചെയ്തു.

സംഭവത്തെ തുടര്‍ന്ന്‌ ആശുപത്രിയിലെ 40 ഹൗസ് സര്‍ജന്‍മാര്‍ ഇന്നലെ ഡ്യൂട്ടി ബഹിഷ്ടരിച്ചു. ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തിന്‌ ശേഷംഇത്‌ പത്താമത്തെ അക്രമ സംഭവമാണ്‌.

രാത്രി വൈകി ആശുപത്രിയില്‍ രോഗിയെ കാണാനെത്തിയതായിരുന്നു നാട്ടുകാര്‍. പുറത്തേക്ക്‌ പോകുന്നതിനിടയില്‍, അവര്‍ ഒരു
വനിതാ ഡ്യൂട്ടി ഡോക്ടറെ അപമാനകരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച്‌ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. ഹരീഷ്‌ മുഹമ്മദ് സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുകയും അവരുടെ ചേഷ്ടകളെ ചോദ്യം ചെയ്യുകയും ചെയ്തതാണ്‌ സംഘത്തെ പ്രകോപിപ്പിച്ചത്‌. പിന്നീട് വാക്കുതര്‍ക്കത്തിലേക്കും ആക്രമണത്തിലേക്കും വഴിമാറി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡോക്ടറെ ആക്രമിച്ച ശേഷം ഇരുവരും ഓടിപ്പോകുന്നതാണ്‌ ദൃശ്യങ്ങള്‍. സംഘം മദ്യപിച്ച നിലയിലായിരുന്നുവെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

ഏഴ്‌ വര്‍ഷം വരെ തടവും അഞ്ച്‌ ലക്ഷം രൂപ വരെ പിഴയുമാണ്‌ പുതിയ നിയമം വ്യവസ്ഥ ചെയുന്നത്‌. എന്നാല്‍, ത്വരിതഗതിയിലുള്ള അന്വേഷണവും വിചാരണയും ഉറപ്പാക്കാന്‍ നടപടിയില്ല. കേസിന്റെ അന്വേഷണം 60 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും സമയബന്ധിതമായ വിചാരണയ്ക്കായി ഓരോ ജില്ലയിലും പ്രത്യേക ചുമതലയുള്ള കോടതിയെ ഏല്‍പ്പിക്കുമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വന്ദനയുടെ കൊലപാതകത്തിന്‌ ശേഷം നടന്ന അക്രമ സംഭവങ്ങള്‍:

1. മെയ്‌ 10: കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ ഡോ. വന്ദന ദാസ്‌ കുത്തേറ്റു മരിച്ചു.

2. മെയ്‌ 13: കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡോകര്‍ക്ക്‌ നേരെ ആക്രമണം

3. മെയ്‌ 14: തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പോലീസുകാരനെ ചവിട്ടുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു

4. മെയ്‌ 18: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക്‌ നേരെ അക്രമം

5. മെയ്‌ 15: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍ ആക്രമണം

6. മെയ്‌ 16: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടറെ വാക്കാല്‍ ആക്രമിച്ചു.

7. ജൂണ്‍ 7: വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക്‌ നേരെ ആക്രമണം

8. ജൂണ്‍ 8: വൈക്കത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ നേരെ ആക്രമണം

9. ജൂണ്‍ 12: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ചു

10. ജൂണ്‍ 20: കോട്ടയം മെഡിക്കല്‍ കോളേജില്‍ വനിതാ പിജി ഡോക്ടറെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Leave a Comment

More News