പ്ലസ് വൺ സീറ്റ് പ്രശ്നം മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ നെറികേട് : നാസർ കീഴുപറമ്പ്

മലപ്പുറം : മലബാർ പ്ലസ് വണ്ണിന് സീറ്റില്ലാത്തതിന്റ പേരിൽ നടക്കുന്ന സമരങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന രാഷ്ട്രീയ നെറികേടാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് കുറ്റപ്പെടുത്തി. മലബാറിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് പോലും പ്ലസ്സ്‌വണ്ണിന് സീറ്റ് ലഭിച്ചിട്ടില്ല. ഇതിന് പരിഹാരം കാണാൻ കഴിയാത്ത മന്ത്രി തന്റെ കഴിവ്‌കേട് മലപ്പുറത്തെ ജനങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. ഇത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇവിടെത്തെ ജനങ്ങൾക്കുണ്ട് എന്ന് മന്ത്രിയും ഭരണകൂടവും മനസ്സിലാക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ പറഞ്ഞു.

ആരിഫ് ചുണ്ടയിൽ
സെക്രട്ടറി, വെൽഫെയർ പാർട്ടി മലപ്പുറം.

Leave a Comment

More News