ഇന്‍ഡോര്‍ എംടിഎച്ച് ആശുപത്രിയിൽ മോശം പാൽ കുടിച്ച് 15 നവജാത ശിശുക്കൾ മരിച്ചു

ഇൻഡോർ: ഇന്ന് (ജൂലൈ 6 വ്യാഴാഴ്ച), മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇൻഡോറിലെ സർക്കാർ നടത്തുന്ന മഹാരാജ ടുക്കോജി റാവു (എംടിഎച്ച്) ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ചു.

പാല് കുടിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടവും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ അഞ്ച് കുട്ടികൾ മരിച്ചതായി കണ്ടെത്തിയെങ്കിലും മോശം പാൽ കുടിച്ച് കുട്ടികളുടെ മരണസംഖ്യ 15 വരെയാണെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്.

എന്നാല്‍, ഈ പാൽ ആശുപത്രി വിതരണം ചെയ്തതാണോ, അതോ ഏതെങ്കിലും സാമൂഹിക പ്രവർത്തകര്‍ വന്ന് വിതരണം ചെയ്തതാണോ എന്ന് ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ഒരു സംഘം ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിലയുറപ്പിച്ച് അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

Leave a Comment

More News