അമ്മയെ വെട്ടി പരിക്കേല്പിച്ച മകനെ അറസ്റ്റു ചെയ്തു

കണ്ണൂർ: മയക്കു മരുന്നു വാങ്ങാന്‍ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ വെട്ടി പരിക്കേല്പിച്ചു. കണ്ണൂര്‍ വടക്കേ പൊയിലൂരിലാണ് സംഭവം നടന്നത്.

മയക്കുമരുന്നിന് അടിമയായ നിഖിൽരാജ് എന്ന യുവാവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പാനൂർ വടക്ക് പൊയിലൂരിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. മകന്റെ വെട്ടു കൊണ്ട അമ്മയുടെ ഇരുകൈകള്‍ക്കും പരിക്കേറ്റു. അമ്മയെ വെട്ടിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പോലീസ് പറഞ്ഞു.

പോലീസ് എത്തിയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. അക്രമം സംബന്ധിച്ച് മൊഴിയെടുക്കാൻ പൊലീസ് അമ്മയെ സമീപിച്ചെങ്കിലും മകനെതിരെ പരാതിയില്ലെന്ന് അമ്മ പറഞ്ഞു. എന്നാല്‍, പോലീസ് സ്വമേധയാ കേസെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് പോലീസ് കേസെടുത്തു.

Print Friendly, PDF & Email

Leave a Comment

More News