‘റോക്കി ഔർ റാണി കി പ്രേം കഹാനി’യിലെ ‘വാട്ട് ജും‌ക’ ഗാനം റിലീസ് ചെയ്തു

കരൺ ജോഹറിന്റെ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യിലെ ‘വാട്ട് ജുംക’ എന്ന പെപ്പി നമ്പർ ഗാനം ബുധനാഴ്ച റിലീസ് ചെയ്തു. ചിത്രത്തിലെ നായികാനായകന്മാരായ രൺവീർ സിംഗും ആലിയ ഭട്ടും ചേർന്ന ഗാനത്തിന്റെ ടീസർ സം‌വിധായകന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കു വെച്ചത്. മദൻ മോഹനും പ്രീതവും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇത് പാടിയിരിക്കുന്നത് അരിജിത് സിംഗും ജോനിതാ ഗാന്ധിയും ചേർന്നാണ്. റാപ്പ് ഭാഗം പാടിയിരിക്കുന്നത് രൺവീർ സിംഗ് ആണ്.

ചിത്രത്തിലെ ആൽബത്തിലെ രണ്ടാമത്തെ ഗാനമാണ് ‘വാട്ട് ജുംക.’ അതിഗംഭീരമായ ഒരു സെറ്റിൽ ചിത്രീകരിച്ച ആഘോഷ നൃത്ത നമ്പറാണിത്. ഇതിന് മുമ്പ്, നിർമ്മാതാക്കൾ തും ക്യാ മൈൽ എന്ന പ്രണയഗാനം പുറത്തിറക്കിയിരുന്നു. യാഷ് രാജ് ശൈലിയിലുള്ള റൊമാൻസ് നമ്പറായിരുന്നു അത്. കൂടാതെ, രൺവീറും ആലിയയും മഞ്ഞുമൂടിയ പർവതങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയിക്കുന്ന രംഗമാണ് അവതരിപ്പിച്ചത്.

രൺവീറിനെയും ആലിയയെയും കൂടാതെ, ധർമ്മേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്മി എന്നിവരും റോക്കി ഔർ റാണിയില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴ് വർഷത്തിന് ശേഷം സംവിധായകന്റെ കസേരയിലേക്ക് കരൺ തിരിച്ചെത്തുന്ന ചിത്രമാണിത്. നെറ്റ്ഫ്ലിക്സ് ആന്തോളജികളിലെ ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയിൽ അദ്ദേഹം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം സംവിധാനം ചെയ്ത അവസാനത്തെ ഫീച്ചർ ഫിലിം ഏ ദിൽ ഹേ മുഷ്കിൽ (2016) ആയിരുന്നു.

ഇഷിത മൊയ്‌ത്ര, ശശാങ്ക് ഖൈതാൻ, സുമിത് റോയ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. റോക്കി ഔർ റാണി… ജൂലൈ 28ന് തിയേറ്ററുകളിലെത്തും.

Print Friendly, PDF & Email

Leave a Comment