മണിപ്പൂരില്‍ നടക്കുന്നത് ആസൂത്രിത വംശഹത്യ: ഫാ പോള്‍ തേലക്കാട്

മണിപ്പൂരില്‍ നടന്ന ലഹളയെല്ലാം കൃത്യമായി വളരെ നേരുത്തേ ആസൂത്രണം ചെയ്തതാണെന്ന് സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്. മതം മതപരിവര്‍ത്തനം സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിച്ച ചര്‍ച്ചാ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത്താറ് മണിക്കൂറിനുള്ളില്‍ മൂന്നൂറിലധികം പള്ളികള്‍ തകര്‍ത്തതിനു പിന്നില്‍ സംഘ് പരിവാറിന്‍റെ കൈകള്‍ വ്യക്തമാണ്. നമ്മുടെ രാജ്യം രണ്ടായി വിഭജിക്കപ്പെടുകയാണ്, മനസാക്ഷിയുള്ളവരും മനഃസാക്ഷി ഭാരമാണെന്ന് പരിഗണിക്കുന്നവരും മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഗമത്തിന്‍റെ ഭാഗമായി മണിപ്പുരിലെ കൃസ്ത്യന്‍ വംശഹത്യക്കെതിരെ പ്രതിഷേധ ചത്വരം തീര്‍ത്തു.

Leave a Comment

More News