“രാജപിതാവിന്റെ അഭിഷേക കർമ്മം പൂർത്തിയായി; കൊത്തയുടെ രാജാവ് വരുന്നു രാജകീയമായി” : ഷമ്മി തിലകൻ

ഓണത്തിന് തീയേറ്ററുകളിലേക്കെത്തുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയുടെ ഡബ്ബിങ് പൂർത്തീകരിച്ച ശേഷം ഷമ്മി തിലകൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ഇത് ഗാന്ധിഗ്രാമമല്ല.. കൊത്തയാണ്..!

എൻറെ മകന്റെ സാമ്രാജ്യം..!
ഇവിടെ അവന്‍ പറയുമ്പോൾ രാത്രി..!
അവന്‍ പറയുമ്പോൾ പകൽ..!
പകലുകൾ രാത്രികളാക്കി രാത്രികൾ പകലുകളാക്കി അവനിത് പടുത്തുയർത്തി..!
പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികൾ അണിയറയിൽ നടക്കുന്നു..!
രാജപിതാവിന്റെ അഭിഷേകകർമ്മം ഇന്നലെയോടെ പൂർത്തിയായി..!
കൊത്തയുടെ രാജാവ് വരുന്നു..!
രാജകീയമായി..! ” എന്നാണ് അദ്ദേഹം പങ്കുവച്ച വാക്കുകൾ. കൊത്തയിൽ ദുൽഖർ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവി ആയിട്ടാണ് ഷമ്മി തിലകൻ എത്തുന്നത്.

കിംഗ് ഓഫ് കൊത്തയിൽ കണ്ണൻ എന്ന കഥാപാത്രമായി സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രമായി ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരുമെത്തുന്നു. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ പ്രതീഷ് ശേഖർ.

Print Friendly, PDF & Email

Leave a Comment

More News