ഡാളസ് സിഎസ്ഐ കോൺഗ്രിഗേഷൻ രജതജൂബിലി ആഘോഷങ്ങൾ, ഉദ്ഘാടനം ജൂലൈ 30 നു

ഡാളസ് : ഡാലസ് സിഎസ്ഐ കോൺഗ്രിഗേഷൻ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്ഥിരീകരണ ശുശ്രൂഷയും ജൂലൈ 30 ഞായറാഴ്ച നടത്തപ്പെടുന്നു

ഗാർലാൻഡിലുള്ള സിഎസ്ഐ കോൺഗ്രിഗേഷൻ ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 9 :30 മധ്യകേരള മഹായിടവക ബിഷപ്പ് അഭിവന്ദ്യ ഡോക്ടർ മലയിൽ കോശി ചെറിയാന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ശുശ്രുഷ ഉണ്ടായിരിക്കും .തുടർന്ന് ചേരുന്ന സമ്മേളനത്തിൽ ദേവാലയത്തിലെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഭിവന്ദ്യ തിരുമേനി നിർവഹിക്കും. ഇടവകയിലെ 2023 വർഷ ഗ്രാജുവേറ്റുകളെ അനുമോദിക്കുന്ന ചടങ്ങും അതോടൊപ്പം നടത്തപ്പെടുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക്: റവ റജീവ് സുഗു ജേക്കബ് –972 878 7492 ,സെക്രട്ടറി 469 441 0726

Print Friendly, PDF & Email

Leave a Comment

More News