മിഷൻ ലീഗ് സമ്മർ ക്യാമ്പ് – രജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

ന്യൂജേഴ്സി: ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ തലത്തിൽ “റിജോയ്‌സ്‌ 2023” എന്ൻ പേരിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന്റെ രെജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി. ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ അലീസ വെളുത്തേടത്ത്പറമ്പിൽ, സിയോണ പറപ്പള്ളിൽ, അലീഷാ പോളപ്രായിൽ, ലിയോണ പോളപ്രായിൽ എന്നിവരിൽ നിന്നും രെജിസ്‌ട്രേഷൻ ഫോം ഏറ്റുവാങ്ങിക്കൊണ്ട് മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ കിക്ക്‌ ഓഫ് നടത്തി.

ഓഗസ്റ്റ് 9, 10, 11 തിയതികളിൽ ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ആതിഥേയത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ ഇടവകളിൽ നിന്നും മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കുന്ന ക്യാമ്പിൽ വിജ്ഞാനവും ഉല്ലാസവും ഒത്തുചേർന്ന വിവിധ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.

Leave a Comment

More News