മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് മധ്യമേഖലാ സമാഗമത്തിന് ചിക്കാഗോയില്‍ പ്രൗഡോജ്ജലമായ തുടക്കം

2023 ജൂലൈയിൽ ഹ്യൂസ്റ്റണിൽ നടക്കുന്ന വിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന ലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന്റെ (മന്ത്ര) മധ്യമേഖലാ ഹിന്ദു സംഗമം ഗുരു പൂജയോടും വിവിധ ആഘോഷ പരിപാടികളോടും കൂടി ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ നടന്നു. ശാന്തി മന്ത്രങ്ങള്‍ക്ക് ശേഷം പ്രസിഡണ്ട് ഹരി ശിവരാമൻ, വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ, ട്രസ്റ്റീ വൈസ് ചെയർമാൻ മധു പിള്ള, പ്രസിഡന്റ് എലെക്ടും ഗീതാമണ്ഡലം പ്രസിഡന്റ്മായ ശ്രീ. ജയചന്ദ്രൻ, സാമൂതിരി കോവിലകത്തെ ഡോക്ടർ രവി രാജ, ജോയിന്റ് ട്രെഷറർ ശ്രീ ബിജു കൃഷ്ണൻ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

ശ്രീ ഹരി ശിവരാമന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിലും രജിസ്‌ട്രേഷന്‍ കിക്ക് ഓഫിനും മധ്യ മേഖല റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ രാഹുൽ നായർ, മധ്യ മേഖലാ കോർഡിനേറ്റർ ഡോക്ടർ സുമിതാ പണിക്കരും മധ്യമേഖലാ റെജിസ്ട്രേഷൻ കോർഡിനേറ്റർ ശ്രീ അശോകൻ കൃഷ്ണനും നേതൃത്വം നൽകി.

വടക്കേ അമേരിക്കൻ മലയാളി ഹിന്ദുകുടുംബാഗങ്ങൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒട്ടേറെ കർമ്മ പദ്ധതികൾ ആണ് മന്ത്ര ആവിഷ്കരിച്ചിരിക്കുന്നത്. ആത്മീയതയിൽ നിന്ന് കൊണ്ട് നമ്മുടെ സമൂഹത്തിനു പ്രത്യാശയുടെ പ്രകാശമായി വർത്തിക്കുവാനും, സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ജീവിതചര്യയെ മെച്ചപ്പെടുത്തുവാനും മന്ത്രയോടൊപ്പം കൈകോർത്ത് പ്രവർത്തിക്കാൻ എല്ലാ ഹൈന്ദവ സഹോദരീസഹോദരന്മാരെ മന്ത്രയിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രയുടെ പ്രസിഡണ്ട് ശ്രീ ഹരി ശിവരാമൻ തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് സംസാരിച്ച ട്രസ്റ്റീ ബോർഡ് വൈസ് ചെയര്മാന് ശ്രീ മധു പിള്ള വടക്കേ അമേരിക്കയിൽ പല ഭാഗത്തതായി നിൽക്കുന്ന എല്ലാ ഹൈന്ദവ സമൂഹങ്ങളെ ഏകീകരിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുവാനും. മാനവസേന എന്നാൽ മാധവസേവ എന്ന് അടിസ്ഥാനതത്വം, സമൂഹത്തിന് വെറും വാക്കുകളിൽ കൂടിയല്ലാതെ, പ്രവർത്തികളിലൂടെ കാട്ടികൊടുക്കുക എന്നതാണ് എന്നും, മുന്‍ കാലങ്ങളെ പോലെ ആധ്യാത്മിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നതിനൊപ്പം, അപമാനവും അവഗണനയും അവകാശനിഷേധവും കൊണ്ട് വലയുന്ന കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് എല്ലാ തരത്തിലുമുള്ള സഹായം എത്തിക്കുക എന്നതും പ്രധാന ലക്ഷ്യം ആണെന്ന് വൈസ് പ്രസിഡണ്ട് ശ്രീ ഷിബു ദിവാകരനും, നമ്മുടെ അടുത്ത തലമുറക്ക്, സനാതന ധർമ്മത്തെയും, ഭാരതീയ സംസ്കാരത്തെയും, വൈദികദർശനങ്ങളെ പറ്റിയും ഉറച്ച ബോധം ഉണ്ടെങ്കിൽ മാത്രമേ അവർക്ക്, ഹിന്ദു എന്ന വികാരത്തിൽ അഭിമാനം കൊള്ളുവാനും, തലമുറകളിൽ നിന്നും തലമുറകളിലേക്ക് ലോക ശാന്തിക്കായി സനാതന ധർമ്മവും , ഭാരതീയ സംസ്കാരവും പകർന്ന് നൽകുവാനും കഴിയുകയുള്ളു. അതിനാൽ തന്നെ ഹിന്ദു ആയതിൽ അഭിമാനം കൊള്ളുകയും, ഹൈന്ദവ ദർശനങ്ങളിലും ഭാരതീയ പൈതൃകത്തിലും അഭിമാനം കൊള്ളുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്നതാണ് മന്ത്രയുടെ മറ്റൊരു പ്രധാന ഉദ്ദേശ്യലക്ഷ്യം എന്ന് ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡണ്ടും മന്ത്രയുടെ പ്രസിഡണ്ട് എലെക്റ്റുമായ ശ്രീ ജയചന്ദ്രനും, ആത്മീയവും സാംസ്കാരികവുമായ വിവിധ പരിപാടികളും, ആത്മീയ ഗുരുക്കന്മാരുടെയും സാംസ്കാരികനായകന്മാരുടെയും സാന്നിധ്യത്താലും ധന്യമായ ഒരു കൺവെൻഷൻ ആയിരിക്കും മന്ത്രയുടെ ജൂലൈയിൽ നടക്കുന്ന കൺവെൻഷൻ എന്ന് മന്ത്ര ജോയിന്റ് ട്രെഷറർ ശ്രീ ബിജു കൃഷ്ണൻ അഭിപ്രായപ്പെട്ടു. തദവസരത്തിൽ വളരെ ഏറെ കുടുംബങ്ങൾ ഹൂസ്റ്റൺ കണ്വെന്ഷന് വേണ്ടി രെജിസ്ട്രേഷൻ നടത്തി, രെജിസ്ട്രേഷൻ ഫോറം പ്രസിഡന്റ് ശ്രീ ഹരി ശിവരാമന് നൽകുകയുണ്ടായി.

2023 ജൂലൈയിൽ നടക്കുന്ന മന്ത്രയുടെ കൺവെൻഷന് ചിക്കാഗോ ഗീതമണ്ഡലത്തിന്റെ എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം ചിക്കാഗോയുടെ ഒരു വലിയ സാന്നിധ്യം ഹ്യൂസ്റ്റൺ കൺവെൻഷന് ഉണ്ടാക്കും എന്ന് ഗീതാമണ്ഡലം ജനറൽ സെക്രട്ടറി ശ്രീ ബൈജു എസ് മേനോൻ അറിയിച്ചു. മന്ത്ര മധ്യമേഖലാ കൺവെൻഷൻ ഒരു വൻ വിജയമാകുവാൻ സഹായിച്ച എല്ലാ കുടുംബാംഗങ്ങൾക്കും സമ്മേളനത്തിനായി എത്തിച്ചേർന്ന മന്ത്രയുടെ ദേശിയ നേതാക്കൾക്കും, മന്ത്രയുടെ മധ്യമേഖലാ കോർഡിനേറ്റർസിനും ഗീതാമണ്ഡലം പ്രോഗ്രാം കോർഡിനേറ്റർ പ്രജീഷ് ഇരുത്തറമേൽ നന്ദി അറിയിച്ചു. ആനന്ദ് പ്രഭാകർ അറിയിച്ചതാണിത്‌.

Print Friendly, PDF & Email

Related posts

Leave a Comment