ലോക്സഭാ തെരഞ്ഞെടുപ്പ്: കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയും സിപിഐഎമ്മും തമ്മില്‍ സംഘര്‍ഷം

എറണാകുളം: സിപിഐഎം പ്രവർത്തകരും ട്വൻ്റി ട്വൻ്റി പ്രവർത്തകരും തമ്മിൽ കിഴക്കമ്പലത്ത് ഏറ്റുമുട്ടി. ഇന്ന് വൈകുന്നേരമാണ് സംഘർഷമുണ്ടായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാല് പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

മലയിടം തുരുത്തിയിൽ വെച്ചാണ് ഇരുകൂട്ടരും തമ്മില്‍ സംഘർഷമുണ്ടായത്. പോളിംഗ് ബൂത്തിലെ തർക്കം വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിച്ചു. ഉടൻ തന്നെ മറ്റ് പ്രവർത്തകർ ഇടപെട്ട് പ്രശ്‌നമുണ്ടാക്കിയവരെ സ്ഥലത്ത് നിന്ന് മാറ്റി. നാല് ട്വൻ്റി ട്വൻ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News