റഷ്യൻ കൂലിപ്പടയാളി തലവൻ പ്രിഗോജിൻ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യൻ കൂലിപ്പടയാളി മേധാവി യെവ്‌ജെനി പ്രിഗോജിൻ ബുധനാഴ്ച മോസ്‌കോയുടെ വടക്ക് തകർന്ന ഒരു സ്വകാര്യ ജെറ്റിലെ യാത്രക്കാരനാണെന്ന് റഷ്യയുടെ വ്യോമയാന അതോറിറ്റിയായ റോസാവിയാറ്റ്‌സിയയെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

“ഇന്ന് രാത്രി ത്വെർ മേഖലയിൽ ഉണ്ടായ എംബ്രയർ വിമാനാപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലിസ്റ്റില്‍ യെവ്ജെനി പ്രിഗോഷിന്റെ പേരും കുടുംബപ്പേരും ഉൾപ്പെടുന്നു,” റോസാവിയാറ്റ്സിയ പറഞ്ഞു.

മോസ്‌കോയ്ക്ക് വടക്ക് റഷ്യയിലെ ത്വെർ മേഖലയിൽ സ്വകാര്യ ജെറ്റ് തകർന്ന് പത്ത് പേർ മരിച്ചതായി നേരത്തെ ടാസ് റിപ്പോർട്ട് ചെയ്തിരുന്നു. മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള യാത്രാവിമാനത്തിൽ ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

Leave a Comment

More News