മതേതര മൂല്യങ്ങളെ വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ സിനിമയ്ക്ക്‌ വലിയ പങ്ക്: മന്ത്രി റോഷി അഗസ്റ്റിന്‍

മതേതര മൂല്യങ്ങളെ വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ സിനിമ വളരെ വലിയ പങ്കാണ്‌ വഹിച്ചതെന്ന്‌ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

മലയാളം വിഷ്വല്‍ മീഡിയ കോഓപ്പറേറ്റീവ് സൊസൈറ്റി നന്ദാവനം പാണക്കാട്‌ ഹാളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ 110-ാം വാര്‍ഷികത്തിന്റെയും കെ.എസ്‌. സേതുമാധവന്‍ അവാര്‍ഡ്‌ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുയായിരുന്നു അദേഹം.

ചലച്ചിത്രരംഗത്തിന്‌ നല്‍കിയ സമഗ്ര സംഭാവനയ്ക്ക്‌ കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര നിര്‍മ്മാതാക്കളായ പ്രേംപ്രകാശ്‌, ജോയ്‌ തോമസ്‌, നടി മല്ലിക സുകുമാരന്‍, നടന്മാരായ ശങ്കര്‍, പി. ശ്രീകുമാര്‍, ഭീമന്‍ രഘു,
എന്നിവര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. അവാര്‍ഡ്‌ ജേതാക്കളെ മന്ത്രി റോഷി അഗസ്റ്റിന്‍ പൊന്നാട അണിയിച്ചു.

സൊസൈറ്റി ചെയര്‍മാന്‍ കെ. ആനന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, മേജര്‍ ജനറല്‍ സുരേഷ്‌ കെ. പിള്ള, സാഹിത്യകാരി റീന പി.ജി, സൊസൈറ്റി വൈസ്‌ ചെയര്‍മാന്‍ ജെ. ഹേമചന്ദ്രന്‍ നായര്‍, സെക്രട്ടറി ആര്‍. രജിത, ഡയറക്ടര്‍മാരായ സജി സ്റ്റീല്‍ ഇന്ത്യ, കെ. ജയദേവന്‍, മണക്കാട്‌ ഗോപന്‍, ശ്രീലക്ഷ്മി, ബീന കിരണ്‍, അഞ്ജന, രേഷ്മ, കൃഷ്ണജ, അന്‍ഷ, ആരതി തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍. രജിത
സെക്രട്ടറി

Leave a Comment

More News