മറൈൻ ഡ്രൈവിൽ വള്ളംകളിയുടെ ആരവമുയരാന്‍ ദിവസങ്ങള്‍മാത്രം; സിബി‌എല്‍ മത്സരം സെപ്തംബര്‍ 16 മുതല്‍

കൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന് സെപ്തംബര്‍ 16ന് മറൈൻ ഡ്രൈവിൽ തുടക്കമാകും. മറൈൻ ഡ്രൈവിലും പിറവത്തുമാണ് സിബിഎൽ മത്സരങ്ങൾ നടക്കുന്നത്. സെപ്തംബര്‍ 30-നാണ് പിറവത്ത് വള്ളം കളി നടക്കുന്നത്. മറൈൻ ഡ്രൈവിൽ CBL-ന്റെ ഭാഗമായി ചെറുവള്ളംകളിയും സംഘടിപ്പിക്കും.

സെപ്തംബര്‍ 16ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന വേദി കൂടിയായ മറൈൻ ഡ്രൈവിൽ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ട്രാക്കിന്റെ പരിശോധന പുരോഗമിക്കുകയാണ്. ട്രാക്കിന്റെ ചില ഭാഗങ്ങളിൽ ചെളിനിറഞ്ഞ മണ്ണുണ്ട്. മണ്ണ് നീക്കി കായലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും.

യോഗത്തിൽ ടി ജെ വിനോദ് എംഎൽഎ അദ്ധ്യക്ഷനായി. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കലക്ടർ എൻ.എസ്.കെ.ഉമേഷ്, ടൂറിസം റീജണൽ ജോയിന്റ് ഡയറക്ടർ എ.ഷാഹുൽ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, കേശവക്കുറുപ്പ്, എ.എം.ഇക്ബാൽ, കെ.കെ.ഷാജു എന്നിവർ സംസാരിച്ചു.

Leave a Comment

More News