കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാപിതാവിനെ കൊലപ്പെടുത്തി യുവാവ് പോലീസില്‍ കീഴടങ്ങി

മലപ്പുറം: കുടുംബ വഴക്കിനെത്തുടര്‍ന്നാണ് പറയുന്നു യുവാവ് ഭാര്യാപിതാവിനെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മലപ്പുറം ജില്ലയിലെ വഴിക്കടവ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. വള്ളിക്കാട് സ്വദേശി മനോജാണ് (Manoj) ഭാര്യയുടെ പിതാവ് ആനാടി സ്വദേശി പ്രഭാകരനെ (Prabhakaran) കൊലപ്പെടുത്തി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് മനോജിന്റെ ഭാര്യയും മക്കളും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭാര്യാ പിതാവിനോടൊപ്പമാണ് താമസം. ഇന്നലെ ഉച്ചയോടെ അവിടെയെത്തിയ മനോജ് ഭാര്യാപിതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, പ്രഭാകരനെ കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം നടന്ന ഉടൻ മനോജ് തന്നെയാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

 

 

Leave a Comment

More News