പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ കുതിക്കുന്നു

കോട്ടയം : പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ (Chandy Ommen) വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് നാലായിരം പിന്നിട്ടു. അയർക്കുന്നം പഞ്ചായത്തിലെ ഒന്ന് മുതൽ 14 വരെ ബൂത്തുകളിലെ 9,187 വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്.

2021ലെ തെരഞ്ഞെടുപ്പിൽ അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് ചാണ്ടി ഉമ്മന്‍ മറികടന്നു. 2021ൽ ഉമ്മൻ ചാണ്ടിക്ക് 1293 ലീഡാണ് അയർക്കുന്നത്ത് ഉണ്ടായിരുന്നത്.

Leave a Comment

More News