സക്കരിയയുടെ അന്യായ തടങ്കൽ: കേരള കർണാടക സർക്കാറുകൾ ഇടപെടുക – കെവി സഫീർഷ

സക്കരിയയുടെ ഉമ്മയെ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

മലപ്പുറം: പരപ്പനങ്ങാടിയിലെ സക്കരിയയുടെ അന്യായമായ തടങ്കൽ വിഷയത്തിൽ കേരള, കർണാടക സർക്കാറുകൾ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ പ്രതി ചേർത്ത് കർണാടക പോലീസ് അറസ്റ്റ് ചെയ്ത് 16 വർഷം കഴിഞ്ഞിട്ടും സക്കരിയ ഇന്നും വിചാരണ പൂർത്തിയാവാതെ ജയിലിൽ കിടക്കുകയാണ്. കേസിൽ പോലീസ് ഹാജരാക്കിയ മൊഴികളടക്കം വ്യാജമായി ഉണ്ടാക്കിയതാണെന്ന് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞതാണ്. ഇനിയും അന്യായമായ ഈ തടവ് തുടരുന്നത് നീതിബോധമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല. കേരള, കർണാടക സർക്കാറുകൾ ഇടപെട്ട് എത്രയും വേഗം സക്കരിയയുടെ മോചനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. സക്കരിയയുടെ ഉമ്മ ബീഉമ്മയെ സന്ദർശിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.

ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൈതലവി കാട്ടേരി, ലുബ്‌ന കൊടിഞ്ഞി, മണ്ഡലം പ്രസിഡണ്ട് സാബിർ കൊടിഞ്ഞി, അലി അക്ബർ, വാർഡ് കൗൺസലർ ആയിശുമ്മു പിവി, റീന സാനു, സുലൈഖ എന്നിവർ കൂടെയുണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News