ലയൺസ് ക്ലബ് ഓഫ് മാന്നാനം ‘അഭയ’ പദ്ധതിയിലൂടെ നിർമ്മിച്ചു നല്‍കിയ വീടിൻ്റെ താക്കോൽ ദാനം നടത്തി

കോട്ടയം: ലയൺസ് ക്ലബ് ഓഫ് മാന്നാനം സൗജന്യമായി നിർമ്മിച്ചു നല്കിയ വീടിൻ്റെ താക്കോൽ ദാനം നടത്തി. ‘ ലയൺസ് ക്ലബിൻ്റെ ഡിസ്ട്രിക്ട് പ്രോജക്ട് ആയ ‘അഭയ’ യുടെ ഭാഗമായി 5 ലക്ഷം രൂപ മുതൽ മുടക്കി ബധിരരും മൂകരുമായ ദമ്പതികൾക്കാണ് വീട് നിർമ്മിച്ച് നല്കിയത്. താക്കോൽദാനം ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശി നിർവഹിച്ചു.ക്ലബ് പ്രസിഡൻ്റ് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റവ.ഡോ.ജയിംസ് മുല്ലശ്ശേരി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ലയൺ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യൂ പ്ലാത്തോട്ടം, റീജിയണൽ ചെയർമാൻ റ്റി.എൽ ജോസഫ്, സോൺ ചെയർമാൻ കുര്യാ പ്ര കോരംകുഴയ്ക്കൽ ,ക്ലബ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

Leave a Comment

More News