കർഷകരിൽ നിന്ന് സര്‍ക്കാര്‍ അരി സംഭരിച്ച് പണം നല്‍കിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കർഷകരിൽ നിന്ന് അരി സംഭരിച്ച് പണം നൽകാതിരുന്നതിന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒരാഴ്ചക്കകം കർഷകർക്ക് പണം നൽകണമെന്ന കോടതി ഉത്തരവ് സർക്കാരും സപ്ലൈകോയും പാലിക്കാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ഈ മാസം 25നകം പണം നൽകണമെന്നും ഇല്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സപ്ലൈകോ എംഡിയും കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News