ഏദന്‍സ് ട്രസ്റ്റ് ഹോംസ് ഉല്‍ഘാടനം ചെയ്തു

ഫിലഡല്‍ഫിയ: റിട്ടയര്‍മെന്റ് ജീവിതം സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നവര്‍ക്കും, വിദേശത്തുള്ള കുട്ടികളില്‍ നിന്നും കൊച്ചുമക്കളില്‍നിന്നും വേറിട്ട് ജീവിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്കും വേണ്ടി കൊട്ടാരക്കരയിലും പരിസരത്തുമുള്ള ഒരു പറ്റം ആളുകളുടെ നേതൃത്വത്തില്‍ വിരമിക്കല്‍ ജീവിതം ഉല്ലാസ പ്രദമാക്കുവാന്‍ ഏദന്‍സ് ട്രസ്റ്റ് (Edans Trust) ഒരുക്കുന്ന വില്ലകളുടെ ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ കൂടി നിര്‍‌വ്വഹിച്ചു. കൊടികുന്നില്‍ സുരേഷ് എം. പി താക്കോല്‍ ദാനം നല്‍കി ഉദ്ഘാടനം ചെയ്തു.

മലങ്കര ഓര്‍ത്തഡോക്സ് സഭ കൊട്ടാരക്കര – പുനലൂര്‍ ഭദ്രസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ തേവോദോറാസ് അനുഗ്രഹ പ്രഭാഷണം നടത്തി. മലങ്കര കത്തോലിക്കാ സഭ വന്ദ്യ ഗീവര്‍ഗീസ് റമ്പാന്‍, അഡ്വ. ഐഷ പോറ്റി (മുന്‍ എം.എല്‍.എ ), പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി, പഞ്ചായത്ത് മെമ്പര്‍ സന്തോഷ് കുമാര്‍ ജി, ജോസ് കലയപുരം, അഡ്വ. അലക്‌സ് മാത്യു, അഡ്വ. ശിവശങ്കര പിള്ള, അഡ്വ. തുളസീധരന്‍ പിള്ള, വി. എല്‍ ജോര്‍ജ് കുട്ടി (പി ആര്‍ ഓ പമ്പ ഫിലഡല്‍ഫിയ), എല്‍. തങ്കച്ചന്‍, റെജിമോന്‍ വര്‍ഗീസ്, ജോണ്‍ തോമസ്, ബിജു ജോണ്‍ (ഫോക്കാന ട്രഷറര്‍) എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് അച്ഛന്‍കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു.

Leave a Comment

More News