ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡ ആശംസകള്‍ നേര്‍ന്നു

ഫ്ലോറിഡ: ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡ സാരഥികൾ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ ആശംസകൾ നേര്‍ന്നു.

പ്രസിഡന്റ് പനങ്ങായിൽ ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ എട്ടിന് കൂടിയ യോഗത്തിൽ, ഐഒസി നേതൃത്വവും സുഹൃത്തുക്കളും ചേർന്ന് ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട്, ചാണ്ടി ഉമ്മന്റെ (Chandy Oommen) വൻ വിജയം ആഘോഷമാക്കി.

യോഗത്തിൽ, ഐഒസി നാഷണൽ ട്രഷറർ രാജൻ പടവത്തിൽ, ചാപ്റ്റർ ചെയർമാൻ മേലേപുരക്കൽ ചാക്കോ, സെക്രട്ടറി രാജൻ ജോർജ്‌, വൈസ് പ്രസിഡന്റ് ഷാന്റി വറുഗീസ്, ട്രഷറർ സജീവ് സാമുവേൽ, ഫോമാ നാഷണൽ കമ്മിറ്റി അംഗം ബിജോയ് സേവ്യർ, ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചാണ്ടി ഉമ്മന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചു.

പ്രസിഡന്റ് പനങ്ങായിൽ ഏലിയാസ്‌, ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവേശത്തോടെ ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവരെയും സന്തോഷപൂർവം സ്വാഗതം ചെയ്തു. തുടർന്ന് ചാണ്ടി ഉമ്മന്റെ ചരിത്രവിജയം ഭരണകൂട ഭീകരക്കെതിരേയുള്ള വൻ തിരിച്ചടിയാണെന്ന് വിലയിരുത്തി, അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടത്തിന് ഐഓസി കേരളാ ചാപ്റ്റർ സൗത്ത് ഫ്‌ളോറിഡയുടെ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

ഐഒസി നാഷണൽ ട്രഷറർ രാജൻ പടവത്തിൽ ഈ ആഘോഷത്തിലേക്കു തന്നെ ക്ഷണിച്ചതിൽ സന്തോഷം അറിയിക്കുകയും, തുടർന്ന്‌ ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമായിരുന്നു എന്നും, ഉമ്മൻ ചാണ്ടിയേക്കാൾ ജനസമ്മതനായി കോൺഗ്രസിന്റെ അഭിമാന ഭാഗമാകട്ടെ എന്ന് ആശംസിക്കുകയും, ഐഒസി യുഎസ്എയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ചെയർമാൻ മേലേ ചാക്കോ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇൻഡ്യയിൽ കോണ്‍ഗ്രസിന്റെ പുനർജന്മം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചു. അതിനായി പ്രവാസി കോൺഗ്രസ് ശക്തിപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.

ബിജോയ് സേവ്യര്‍ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം കോൺഗ്രസിന്റെ വൻ തിരിച്ചു വരവിന്റെ തുടക്കമാണെന്ന് അഭിപ്രായപ്പെട്ടു, ഐഒസിക്കും കോൺഗ്രസിനും എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

ട്രഷറർ സജീവ് ശാമുവേൽ ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങിൽ നേരിട്ടു സംബന്ധിച്ചതിന്റെ ദൃക്‌സാക്ഷി അനുഭവം വൈകാരികമായി അവതരിപ്പിച്ചു. ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ഘോഷിക്കുന്നതോടൊപ്പം കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ശക്തി തെളിയിക്കുന്ന അവസരം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് എന്ന് അഭിപ്രായപ്പെട്ടു.

പനങ്ങായിൽ ഏലിയാസ് ഐഒസി കേരളാ ചാപ്‌റ്റർ സൗത്ത് ഫ്ലോറിഡ യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് എല്ലാ ഭാരവാഹികൾക്കും നന്ദി അറിയിച്ചു

Print Friendly, PDF & Email

Leave a Comment

More News