യു എസ് ടി തിരുവനന്തപുരം ക്യാംപസിൽ വനിതാ ദിനം ആഘോഷിച്ചു

Dr. Pattathil Dhanya Menon – Cyber Crime investigator and Director Avanzo Cyber Security solutions speaks at UST Women’s Day celebrations

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി മാർച്ച് 8ന് തങ്ങളുടെ തിരുവനന്തപുരം കാമ്പസിൽ നിരവധി പരിപാടികളോടെ വനിതാ ദിനം ആഘോഷിച്ചു. ഐക്യരാഷ്ട്ര സഭയുടെ വനിതാ ദിന പ്രമേയത്തെ കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ. വിശിഷ്ടാതിഥികളായി എത്തിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഐജിപിയുമായ നാഗരാജു ചക്കിലം ഐപിഎസ്, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്ററും അവാൻസോ സൈബർ സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ ഡോ. പാട്ടത്തിൽ ധന്യ മേനോൻ എന്നിവരും യു എസ് ടിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ദീപം തെളിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

Mr. Nagaraju Chakilam IPS- IGP and Commissioner of Police Thiruvananthapuram City speaks at UST Women’s Day celebrations

നഗരത്തിൽ സമീപകാലത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ച സിറ്റി പോലീസ് കമ്മിഷണർ നാഗരാജു ചക്കിലം, പോലീസും സൈബർ വകുപ്പും ഏർപ്പെടുത്തിയ സ്ത്രീ സുരക്ഷാ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞു. സ്ത്രീകൾ ജീവിതത്തിൽ സ്വയം നിലകൊള്ളേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ധന്യ മേനോൻ ഊന്നിപ്പറഞ്ഞു. യുവതലമുറയ്ക്കായി സമൂഹത്തിൽ സൃഷ്ടിക്കേണ്ട സൈബർ അവബോധത്തെക്കുറിച്ചും അവർ സംസാരിച്ചു.

Panel discussion as part of the at UST Women’s Day celebrations

2023-ലെ ഇൻസ്പയറിങ് വിമൻ അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. യു‌എസ്‌ടിയുടെ ഇൻസ്‌പയറിംഗ് വിമൻ വിവിധ വിഭാഗങ്ങളിൽ വേറിട്ടുനിൽക്കുന്ന സ്ത്രീകളെ അംഗീകരിക്കുന്ന ഒരു ഉദ്യമമാണ്. ഏറ്റവും മികച്ച നേതൃഗുണങ്ങളുള്ള വ്യക്തിത്വത്തിനു നൽകുന്ന ഇൻസ്‌പൈറിംഗ് ലീഡർഷിപ്പ് അവാർഡ്, പ്രചോദനാത്മക പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിക്കുള്ള ഇൻസ്പയറിങ് പേഴ്സണാലിറ്റി അവാർഡ്, ഡിജിറ്റൽ മേഖലയിലെ സംഭാവനകൾക്കു നൽകുന്ന ഇൻസ്‌പൈറിംഗ് ദി ഡിജിറ്റൽ വേ അവാർഡ്, സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള സോഷ്യൽ കോസ് അവാർഡ് തുടങ്ങിയവ പുരസ്‌കാരങ്ങളിൽ ഉൾപ്പെടുന്നു. യു എസ് ടി ജീവനക്കാർക്ക് വിവിധ വിഭാഗങ്ങളിലായി അവാർഡുകൾ വിതരണം ചെയ്തു.

UST Womens Day celebrations

മാർച്ച് 1 മുതൽ വനിതാ ദിന വാരം ആഘോഷിക്കുന്നതിനായി യു എസ് ടി നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഒരാഴ്ച നീണ്ടുനിന്ന പരിപാടികളിൽ നൃത്ത-സംഗീത പരിപാടികൾ, പാനൽ ചർച്ച, ഗ്രൂമിംഗ് സെഷനുകൾ, മാജിക് ഷോ, വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉൾപ്പെടുന്നു.

UST Womens Day celebrations-awards
Print Friendly, PDF & Email

Leave a Comment

More News