മിഡ്‌വെസ്റ്റ് മലയാളി അസ്സോസിയേഷൻ ഓണാഘോഷം അവിസ്മരണീയമായി

ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസ്സോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികൾ ഈ വർഷവും പതിവുപോലെ അത്തപ്പൂക്കളം, പൊതു സമ്മേളനം, വിവിധ കലാപരിപാടികൾ, ചെണ്ടമേളം, വിഭവ സമൃദ്ധമായ സദ്യ എന്നിവയോടുകൂടി ആഘോഷിച്ചു.

ആറു മണിയോടുകൂടി ആരംഭിച്ച ഓണാഘോഷ ചടങ്ങിൽ ചെണ്ടമേളത്തിന്റേയും, തലപ്പൊലിയുടേയും ആർപ്പുവിളികളുടേയും വലിയൊരു ജനാവലിയുടെ അകമ്പടിയോടും കൂടി മഹാബലിത്തമ്പുരാനെ എതിരേറ്റ് ആനയിച്ചു.

പ്രസിഡന്റ് റോയി നെടുംചിറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മഹേഷ് കൃഷ്ണൻ സദസ്സിനെ സ്വാഗതം ചെയ്തു. ഓണാഘോഷത്തിൽ മുഖ്യ അതിഥികളായി ചലച്ചിത്ര താരം വൈഗ, കെ.പി. സി.സി സെക്രട്ടറി ടോമി കല്ലാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓണാഘോഷ പരിപാടികൾ മുഖ്യ അതിഥികളും സംഘടനാ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഏവർക്കും ഓണാഘോഷത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും സംഘടന നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും , പ്രത്യേകിച്ച് നിർദ്ധനരായവർക്ക് കേരളത്തിൽ വീടുനിർമ്മിച്ചു നൽകി വരുന്നതിനെക്കുറിച്ച്, കൂടാതെ ഈ പ്രവർത്തനങ്ങൾക്കും ഓണാഘോഷത്തിനും അകമഴിഞ്ഞ് സഹായിച്ച എല്ലാ സ്പോൺസേഴ്സിനേയും പ്രത്യേകം അഭിനന്ദിക്കുകയും അവരോടുളള കടപ്പാടും നന്ദിയും അറിയിക്കുകയും ചെയ്തു.

തദവസരത്തിൽ മുഖ്യാതിഥിമാരായ വൈഗയും, ടോമി കല്ലാനിയും ഏവർക്കും ഓണാശംസകൾ അർപ്പിച്ചു. കൂടാതെ ക്നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടിയിൽ, ചെയർമാൻ സ്‌റ്റീഫൻ കിഴക്കേക്കുറ്റ്, സ്കോക്കി വില്ലേജ് കമ്മീഷണർ അനിൽകുമാർ പിള്ള , കെ.സി. സി.എൻ . എ പ്രസിഡന്റ് ഷാജി എടാട്ട്, നായർ അസ്സോസിയേഷൻ പ്രസിഡന്റ് അരവിന്ദ് പിള്ള , കെ.സി. എസ് പ്രസിഡന്റ് ജയിൻ മാക്കിൽ, ഫൊക്കാന നാഷണൽ കമ്മിറ്റിയംഗം വിജി. എസ്. നായർ , ഫോമ ആർ.വി. പി ടോമി ഇടത്തിൽ തുടങ്ങിയവരും ഓണാശംസകൾ നൽകി.

കൂടാതെ ഡൽഹി ഡയോസിസിന്റെ ചാൻസലറായ ഫാ. മാത്യു പുത്തൻപറമ്പിൽ മറ്റു ചിക്കാഗോയിലെ പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ച് ആന്റോ കവലയ്ക്കൽ കേരളാ അസ്സോസിയേഷൻ സുനീന ചാക്കോ ഇല്ലിനോയി മലയാളി അസ്സോസികേഷൻ, ബിജി എടാട്ട് കേരളൈറ്റ് അസ്സോസിയേഷൻ, രഘുനാഥൻ നായർ ഓംകാരം ചിക്കാഗോ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഓംകാരം ഷിക്കാഗോ അവതരിപ്പിച്ച ചെണ്ടമേളം, ശ്രുതി കൃഷ്ണൻ, സെറാഫിൻ ബിനോയി എന്നിവരുടെ പരിപാടികൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ട്രഷറാർ സാബു തറത്തട്ടിൽ ഏവർക്കും നന്ദി അറിയിച്ചു. ജോ.സെക്രട്ടറി വരുൺ നായർ ചടങ്ങിൽ എം.സി. ആയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News