തലവടി എ ഡി യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ‘വര ഉത്സവം’ സംഘടിപ്പിച്ചു

എടത്വ: തലവടി എ ഡി യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വര ഉത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയ ലേഖ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ജയകുമാർ ജി അദ്ധ്യക്ഷത വഹിച്ചു.

39 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ശ്രീമതി ബേബി ഗിരിജ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ ഗീത, സുനിത, രേഖ, മഞ്ജു, സൗമ്യ,കൃഷ്ണകുമാർ, ശരൺ എന്നിവർ പങ്കെടുത്തു.

Leave a Comment

More News