ഇന്ത്യ പ്രസ് ക്ലബ് മയാമി സമ്മേളനത്തില്‍ 24 ന്യൂസ് അസി. ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാൻ പങ്കെടുക്കുന്നു

മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ 24 ന്യൂസ് അസി.ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാൻ പങ്കെടുക്കുന്നു. 24 ന്യൂസ് വാര്‍ത്ത അവതാരകയായി ഏവര്‍ക്കും സുപരിചതയാണ് ക്രിസ്റ്റീന ചെറിയാന്‍. 24 ന്യൂസിന്റെ മോണിംഗ് ഷോ, ലൈവ് ഡോക്ടേഴ്സ് തുടങ്ങി നിരവധി പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. 24ലെ 100 ന്യൂസ് സംഘത്തെ നയിക്കുന്നതും ക്രിസ്റ്റീനയാണ്.

വിദേശകാര്യവും-ഫൈനാന്‍സുമാണ് ജേര്‍ണലിസത്തില്‍ ഇഷ്ടമേഖല. ഇതുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ ക്രിസ്റ്റീന 24 ന്യൂസിന് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഡയലോഗ് എന്ന പ്രതിവാര പരിപാടിയിലൂടെയും ശ്രദ്ധേയയാണ് ക്രിസ്റ്റീന.

ഒരു പതിറ്റാണ്ടിലധികം കാലം അദ്ധ്യാപികയായി പ്രവര്‍ത്തിച്ച ശേഷമാണ് ക്രിസ്റ്റീന മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വേറിട്ടൊരു ശൈലി വാര്‍ത്ത അവതരണത്തിലും തെരഞ്ഞെടുപ്പിലും ക്രിസ്റ്റീന കാത്തുസൂക്ഷിക്കുന്നു. ന്യൂസ് ആങ്കര്‍ക്കുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ്, മൗലി ഫിലിം അവാര്‍ഡ് എന്നിവ ക്രിസ്റ്റീനക്ക് ലഭിച്ചുട്ടുണ്ട്.

രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവം :3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ്.

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654.

Leave a Comment

More News