വന്ദ്യ മത്തായി കോർ എപ്പീസ്‌ക്കോപ്പയുടെ 40-ാം ചരമ ദിന അനുസ്മരണം 2023 നവംബർ 21 ചൊവ്വാഴ്ച

ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ സ്ഥാപക വികാരിയുമായിരുന്ന ഭാഗ്യ സ്മരണാർഹനായ വന്ദ്യ മത്തായി കോർ എപ്പീസ്‌ക്കോപ്പായുടെ 40-ാം ചരമദിനവും അനുസ്‌മരണ ശുശ്രൂഷയും നവംബർ 21 ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ചർച്ചിൽ വച്ച് നടത്തപ്പെടും. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020).

ചൊവ്വാഴ്ച രാവിലെ 8 :00 മണിക്ക് പ്രഭാത നമസ്ക്കാരവും, 8 :30 ന് നോർത്തീസ്റ്റ് അമേരിക്കൻ ദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയ മാർ നിക്കോളാവാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും അനുസ്മരണ ശുശ്രൂഷയും നടക്കും. കുർബ്ബാനയ്ക്ക് ശേഷം 9 ;45 ന് പ്രഭാത ഭക്ഷണവും, 10;30 ന് വന്ദ്യ കോർ എപ്പീസ്‌കോപ്പാ അന്ത്യവിശ്രമം കൊള്ളുന്ന SGMOC സെമിത്തേരിയിൽ (Rosedale Memorial Park , 3850 Richlieu Rd, Bensalem, PA 19020) ധൂപാർപ്പണവും പ്രാർത്ഥനകളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഷിബു വേണാട് മത്തായി (വികാരി) 312 – 927 – 7045

Print Friendly, PDF & Email

Leave a Comment