വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്സില്‍ വന്‍ തീപിടിത്തം; യന്ത്രങ്ങള്‍ കത്തി നശിച്ചു; ആളപായമില്ല

കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്സ്‌ ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം. ഇന്ന്‌ വൈകുന്നേരമാണ്‌ സംഭവം. പേപ്പര്‍ നിര്‍മാണ യന്ത്രത്തിന്റെ ഒരു ഭാഗത്താണ്‌ തീപിടിത്തമുണ്ടായത്‌. യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു.

തീപിടിത്തത്തെ തുടര്‍ന്ന്‌ പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. 45 മിനിറ്റോളം നീണ്ടുനിന്ന തീപിടിത്തം
കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ യുണിറ്റാണ്‌ അണച്ചത്‌. തീപിടിത്തം കണ്ട്‌ തൊഴിലാളികള്‍ മില്ലില്‍ നിന്ന്‌
ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

Leave a Comment

More News