കോളേജ് കാമ്പസില്‍ സിസിടിവി സ്ഥാപിക്കണമെന്നു പറയാന്‍ നീയൊക്കെ ആരാ? മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എല്ലാറ്റിന്റേയും ഷെയ്പ്പ് ഞാന്‍ മാറ്റും; എസ്‌എഫ്‌ഐക്കാരെ വിരട്ടിയോടിച്ച് കോളേജ് പ്രിന്‍സിപ്പാള്‍.

തിരുവനന്തപുരം: നഴ്‌സിംഗ്‌ കോളേജ്‌ പ്രിന്‍സിപ്പലും എസ്‌എഫ്‌ഐക്കാരും തമ്മില്‍ വാക്കേറ്റം. കോളേജിലെ വനിതാ ഹോസ്റ്റലില്‍
സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍
പ്രിന്‍സിപ്പലിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

തിരുവനന്തപുരം നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പാളാണ് എസ്എഫ്‌ഐ പ്രവർത്തകരെ വിരട്ടിയോടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കണം, സെക്യൂരിറ്റിയെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്എഫ്‌ഐക്കാർ പ്രിൻസിപ്പാളിന്റെ മുറിയിൽ എത്തിയത്. എന്നാൽ, അതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ച് എസ്എഫ്‌ഐക്കാരോട് പ്രിൻസിപ്പാൾ വിശദീകരിച്ചു.
പ്രിന്‍സിപ്പാളിന്റെ വിശദീകരണത്തില്‍ അതൃപ്തരായ എസ്എഫ്‌ഐക്കാർ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രിൻസിപ്പാൾ കുട്ടി നേതാക്കൾക്ക് ചുട്ട മറുപടി നൽകിയത്.

“ഇക്കാര്യത്തില്‍ ബഹളമുണ്ടാക്കേണ്ട ആവശ്യമെന്ത്? എന്റെ കാമ്പസില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ എന്നോട്‌ നിര്‍ദ്ദേശിക്കാന്‍
നീയൊക്കെ ആരാ? നാല് പൊണ്ണത്തടിയന്മാൻ കയറി വന്ന് എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ എനിക്ക് എന്റെ രക്ഷ നോക്കണം. അടിച്ച് ഷെയ്പ്പ് മാറ്റിക്കളയും. എന്റെ നേരെ കളിക്കാന്‍ വരരുത്. സർക്കാർ സർവ്വീസിൽ ഇരിക്കുന്നുവെന്ന് വെച്ച് നിങ്ങളുടെ വായിലിരിക്കുന്നത് ഞാനെന്തിന് കേള്‍ക്കണം,” പ്രിൻസിപ്പാൾ ചോദിച്ചു.

Leave a Comment

More News