വർഗീസ് വി പുതുവാംകുന്നത്ത് (72) ന്യൂജേഴ്സിയിൽ നിര്യാതനായി

ന്യൂജേഴ്‌സി: വർഗീസ് വി പുതുവാംകുന്നത്ത് (72) ന്യൂജേഴ്‌സിയിൽ നിര്യാതനായി. ഒക്ടോബർ അഞ്ചാം തീയതി പുലർച്ചെ 1:15 ന് ഹാക്കൻസാക്ക് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. വർഗീസ് പി. വി, യാക്കോബായ സഭ, സെന്റ് മേരീസ് സിറിയൻ ഓർത്തഡോൿസ്‌ ചർച്ച്, വെസ്റ്റ് നായാക്ക്-ലെ പ്രാരംഭ സ്ഥാപക അംഗങ്ങളിൽ ഒരാളായിയിരുന്നു. സഭാ സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന കോതമംഗലം പിണ്ടിമന സ്വദേശിയായ വർഗീസ് നാട്ടിലും ഒട്ടനവധി ചാരിറ്റി പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. സംസ്കാരം ന്യൂജേഴ്സിയിൽ നടത്തും.

10/06/2023 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ 8.30 വരെ ഓൾഡ് ടാപ്പനിൽ സ്ഥിതി ചെയ്യുന്ന യാക്കോബായ സഭാ അരമനയിൽ പൊതുദർശനം. തുടർന്ന് 10/07/2023 ശനിയാഴ്ച രാവിലെ 9.30 മുതൽ 12.00 വരെ അരമനയിൽ ക്രമീകരിച്ചിരിക്കുന്ന സംസ്കാര ശുശ്രൂഷകൾക് ശേഷം പരാമസിലെ ‘ജോർജ് വാഷിംഗ്ടണ്‍ മെമ്മോറിയൽ പാർക്ക്‌’ സെമിത്തേരിയിൽ 1:30ന് സംസ്കാരം.

Print Friendly, PDF & Email

Leave a Comment

More News