സ്റ്റേജ് മാജിക് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് മജീഷ്യൻ ആൽവിൻ റോഷന്

കണ്ണൂർ : മൂന്നു മിനിറ്റിൽ 11 സ്റ്റേജ് മാജിക് ട്രിക്സുകൾ അവതരിപ്പിച്ചുകൊണ്ട് അമേരിക്കൻ മജീഷ്യൻ ഇവാൻ ക്രേ (യുഎസ്എ) യുടെ 10 മാജിക്‌ ട്രിക്‌സ് മറികടന്നുകൊണ്ട് ഇന്ത്യയിൽ ആദ്യത്തെ സ്റ്റേജ് മാജിക് ഇനത്തിൽ വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് കണ്ണൂർ പാപ്പിനിശ്ശേരി ഹാജി റോഡ് സ്വദേശി മജീഷ്യൻ ആൽവിൻ റോഷൻ കരസ്ഥമാക്കി.

2023 മെയ് 21നാണ് ആൽവിൻ തന്റെ ശ്രമം നടത്തിയത്. തുടർന്ന് തെളിവുകൾ ഗിന്നസ് അധികാരികൾക്ക് അയച്ചുകൊടുത്തു. മൂന്നു മാസത്തെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് റെക്കോർഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ആൽവിനു ലഭിക്കുന്നത്.

ഇതിനു മുൻപ് ആൽവിന് “മോസ്റ്റ് മാസ്റ്റിക്സ് ഇൻ ടു എ ടവർ ഇൻ വൺ മിനിറ്റ്”കാറ്റഗറിയിൽ വ്യക്തിഗത ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ടായിരുന്നു. ഈ റെക്കോർഡ് നേട്ടത്തോടുകൂടി രണ്ട് വ്യക്തിഗത ഗിന്നസ് റെക്കോർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ മജീഷ്യൻ കൂടിയായി മാറിയിരിക്കുകയാണ് ആല്‍‌വിന്‍.

 

Leave a Comment

More News