ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

എറണാകുളം : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സോളിഡാരിറ്റി, SIO, GIO കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. തദ്ദേശീയരായ ഫലസ്തീൻ ജനതയെ ആട്ടിയോടിച്ചു സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ ഇസ്രായേൽ നടത്തുന്ന അധിനിവേശം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ക്രൂരമായ ആക്രമണങ്ങളിലും കൂട്ടക്കുരുതികളിലും പിഞ്ചു കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെടുന്നത്. അതിനെതിരെയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റാലി സംഘടിപ്പിച്ചത്.

സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ്‌ അനീഷ് മുല്ലശ്ശേരി, എസ്. ഐ. ഒ പ്രസിഡന്റ്‌ അബ്ദുൽ ബാസിത്, ജി. ഐ ഒ പ്രസിഡന്റ്‌ റിസ് വാന ഷിറിൻ എന്നിവർ നേതൃത്വം നൽകി.

പ്രകടനത്തിനു ശേഷം വഞ്ചി സ്ക്വയറിൽ ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനവും സംഘടിപ്പിച്ചു. നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News