വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബെഞ്ച് ക്ലർക്കിന് 23 വർഷം കഠിന തടവ്

പറവൂര്‍: താത്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിലെ ബെഞ്ച്‌ ക്ലാര്‍കിന് 23 വര്‍ഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.

2016 ഫെബ്രുവരിയിലാണ്‌ കേസിനാസൂദമായ സംഭവം. മുന്ന്‌ മാസത്തോളം പ്രതിയായ മാര്‍ട്ടിന്‍ (53) പരാതിക്കാരിയായ യുവതിയെ കോടതി ഹാളിലും ടോയ്ലറ്റിലും വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു. മാനസികമായി തകര്‍ന്ന യുവതി ഭര്‍ത്താവിനോട്‌ പറയുകയും കണ്‍സിലിങ്ങിന്‌ ശേഷം ആലുവ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി. വിജയന്‍ അന്വേഷണം നടത്തി കുറ്റപ്രതം സമര്‍പ്പിച്ചു. വകുപ്പുതല അന്വേഷണത്തിന്‌ ശേഷമാണ്‌ മാര്‍ട്ടിനെ പിരിച്ചുവിട്ടത്‌.

Leave a Comment

More News