കെല്‍സയുടെ പ്രത്യേക അദാലത്തു വഴി ലീലയ്ക്ക് ആറ് സെന്റ് സ്ഥലം അനുവദിച്ചു

പറവൂര്‍: സഹോദരന്റെ മകന്‍ വീട്‌ തകര്‍ത്തതിനെ തുടര്‍ന്ന്‌ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ പ്രത്യേക അദാലത്ത്‌ വഴി ലീലയ്ക്ക്‌ ആറ്‌ സെറ്റ്‌ ഭൂമി ലഭിച്ചു. കെല്‍സ എക്സിക്യൂട്ടീവ്‌ ചെയര്‍മാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റുസ് മുഹമ്മദ്‌ മുഷ്താഖ്‌, ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി സെക്രട്ടറിയും സബ്‌ ജഡ്ജിയുമായ എന്‍ രഞ്ജിത്ത്‌ കൃഷ്ണന്‍ എന്നിവര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.

താലുക്ക്‌ ലീഗല്‍ സര്‍വീസ്‌ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ലീലയുടെ വസതിയില്‍ കുടികിടപ്പായി ലഭിച്ച ഏഴ്‌ സെന്റ്‌ ഭൂമിയുണ്ടെന്നറിഞ്ഞ്‌ അവകാശികളുമായി സംസാരിച്ചു. ഏഴ്‌ അവകാശികളില്‍ ഒരാള്‍ ഒഴികെയുള്ള ഭൂമി ലീലയ്ക്ക്‌ നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു.

വീട് പൊളിച്ച സഹോദരന്റെ മകന്‍ രമേശിന്റെ ഒരു സെന്റ്‌ ഭൂമി ഒഴികെയുള്ള ആറ്‌ സെന്റ്‌ ഭുമി ലീലയ്ക്ക്‌ ഇന്നലെ പ്രത്യേക കോടതി വിധിച്ചിരുന്നു. സഹോദരി സരസ്വതിയും മരണപ്പെട്ട സഹോദരങ്ങളായ ശിവന്‍, ബാലന്‍, പാര്‍വതി, ലക്ഷ്മി എന്നിവരുടെ
അനന്തരാവകാശികളും കോടതിയിലെത്തി സമ്മതപത്രത്തില്‍ ഒപ്പിട്ടു. പ്രത്യേക കോടതി സബ്‌ ജഡ്പി എന്‍ രഞ്ജിത്ത്‌ കൃഷ്ണന്‍ കോടതി ഉത്തരവിന്‌ തുല്യമായ രേഖകള്‍ കൈമാറി.

Leave a Comment

More News