തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോള്‍ ബോംബാക്രമണം

ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണറുടെ ഒദ്യോഗിക വസതിക്ക്‌ നേരെ പെട്രോള്‍ ബോംബ്‌ എറിഞ്ഞയാളെ അറസ്റ്റു ചെയ്തു. കറുക വിനോദ്‌ എന്നയാളാണ്‌ അറസ്റ്റിലായത്‌. രാജ്ഭവന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു.

അറസ്റ്റിലായ കറുക വിനോദ്‌ ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ മുദ്രാവാക്യന്‍ വിളിച്ചാണ് ബോംബെറിഞ്ഞത്. നീറ്റ്‌ വിരുദ്ധ
ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ രോഷാകുലനായാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഇയാളെ ചോദ്യം ചെയ്ത പോലീസ്‌ പറഞ്ഞു.

തമിഴ്നാട്ടിലെ നിയമവ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രമാണ്‌ സംഭവം കാണിക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. സംസ്ഥാനം ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Comment

More News