കളമശ്ശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാർട്ടിന്റെ ഗള്‍ഫിലെ ബന്ധങ്ങളെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കും

എറണാകുളം: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കണ്‍‌വന്‍ഷന്‍ വേദിയില്‍ ബോംബ് സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ദുബായിൽ ജോലി ചെയ്തിരുന്ന മാർട്ടിൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. ദുബായില്‍ മാര്‍ട്ടിന്റെ ബന്ധങ്ങളെക്കുറിച്ചാണ് എന്‍ ഐ എ അന്വേഷിക്കുന്നത്.

18 വർഷമാണ് മാർട്ടിൻ ദുബായിൽ ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്ത് എൻഐഎ സംഘം വിശദമായ അന്വേഷണം നടത്തും. സുഹൃത്തുക്കളിൽ നിന്നും ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അധികൃതരിൽ നിന്നും വിവരങ്ങൾ തേടും. ഡൊമിനികിന്റെ സോഷ്യൽമീഡിയ ഇടപെടലുകളും ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്.

വിദേശത്ത് വച്ചുതന്നെ ബോംബ് നിർമ്മാണത്തെക്കുറിച്ച് ഡൊമിനിക് മാർട്ടിൻ പഠിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ നിരവധി തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുമുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നല്ലാതെ ബോംബ് നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ്‍ അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതും പരിശോധിച്ചുവരികയാണ്.

മാര്‍ട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായ പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

Leave a Comment

More News